Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി



പേരാമ്പ്ര: പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകി. മരുതേരി കനാൽ - കായണ്ണ റോഡ് ഭാഗത്താണ് പൈപ്പ് തകരാറിലായത്.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ മർദ്ദത്തിൽ വെള്ളം ഉയരത്തിലേക്ക് ചീറ്റുകയും സമീപപ്രദേശങ്ങളിലേക്കും റോഡിലേക്കും ശക്തമായി ഒഴുകുകയുമാണ് ഉണ്ടായത്. മണ്ണ് കലർന്ന വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നത് കാരണം പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തു. അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു.

Post a Comment

0 Comments