Ticker

6/recent/ticker-posts

പയ്യോളി ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം


​പയ്യോളി: ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 6.20-ഓടെയായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂർ – ഷൊർണൂർ മെമു (MEMU) ട്രെയിനിൽ നിന്നാണ് യുവാവ് പുറത്തേക്ക് തെറിച്ചുവീണത്.

​ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്ത് ശ്രീ സുബ്രഹ്മണ്യ യു.പി. സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി സി എച്ച് നിഷാദ് അലി ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖയിൽ നിന്നാണ് സ്വദേശം സംബന്ധിച്ച സൂചന ലഭിച്ചത്.
​വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്.
മൃതദേഹം വടകര ഗവ: ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments