Ticker

6/recent/ticker-posts

മതം, മിതത്വം, സുരക്ഷിതത്വം: കെ.എൻ.എം. ബഹുജനസംഗമം നവംബർ 28-ന് പയ്യോളിയിൽ



പയ്യോളി: കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മതം, മിതത്വം, സുരക്ഷിതത്വം’ കാമ്പയിന്റെ ഭാഗമായി വിപുലമായ ബഹുജനസംഗമം നവംബർ 28 ശനിയാഴ്ച വൈകുന്നേരം 4.30ന് പയ്യോളിയിൽ നടക്കും.

ബഹുജനസംഗമം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും.

മതം, മിതത്വം, സുരക്ഷിതത്വം എന്നീ ആശയങ്ങളെ സമകാലിക സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പൊതുസമൂഹത്തിൽ ഗൗരവപൂർണമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. മതത്തിന്റെ യഥാർഥ സന്ദേശവും മിതത്വത്തിന്റെ സാമൂഹിക പ്രസക്തിയും സുരക്ഷിതമായ സമൂഹനിർമിതിയിൽ അവയ്ക്കുള്ള പങ്കും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളും സംഘടനാ നേതാക്കളും ബഹുജനസംഗമത്തിൽ സംബന്ധിക്കും.

എൻ. സാഹിറ( നഗരസഭാ ചെയർപേഴ്‌സൺ), എ. അസ്ഗറലി, ഡോ. മുസ്തഫ തൻവീർ, അബ്ദുൽ ജലീൽ മാമാങ്കര, വി.പി. അബ്ദുസ്സലാം മാസ്റ്റർ, സി.കെ. പോക്കർ മാസ്റ്റർ, എൻ.കെ.എം. സകരിയ്യ, നൗഷാദ് കരുവണ്ണൂർ, എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

സമകാലിക സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ ആരോഗ്യകരമായ ആശയസംവാദങ്ങൾക്കും പരസ്പര സഹകരണത്തിനും സാമൂഹിക അവബോധത്തിനും സംഗമം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
NKM സകരിയ്യ (KNM ജില്ലാ സെക്രട്ടറി )
വി അബ്ദുറഹ്മാൻ (ചെയർമാൻ, സംഘാടക സമിതി )
റസാക്ക് മേലടി ,ബഷീർ കളത്തിൽ 
അസൈനാർ കൊമ്മുണ്ടാരി 
എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments