Ticker

6/recent/ticker-posts

സാന്ത്വനം പാലിയേറ്റീവ് കെയർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



പയ്യോളി : തച്ചൻകുന്ന് സാന്ത്വനം പാലിയേറ്റീവ് കെയറും നന്തി സഹാനി ഹോസ്പിറ്റലും സംയുക്തമായി  സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ:പ്രവീൺ കുമാർ എം.എൽ.എ.നിർവഹിച്ചു

 പാലിയേറ്റീവ് കെയർ വാഹനം ചടങ്ങിൽ വെച്ച് . പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ഫ്ലാഗ് ഓഫ് ചെയ്തു.
 പാലിയേറ്റീവ് വിഭവങ്ങളുടെ സമാഹരണം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ.ടി.സിന്ധു നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ മാതാണ്ടി അശോകൻ ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു.
ഡിവിഷൻ കൗൺസിലർമാരായ എം .വി .ബാബു ,ഗീത തൈക്കണ്ടി , വിനീത സോമൻ എന്നിവർ ആശംസ നേർന്നു.
 കൂടാതെ കാര്യാട്ട് ഗോപാലൻ, കെ. ടി. ലിഖേഷ്,
കൊമ്മുണ്ടാരി അസൈനാർ , പ്രഭാകരൻ പ്രശാന്തി, ചന്ദ്രൻ കണ്ടോത്ത്, ഷാജി പാറക്കണ്ടി, സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
 കിഴൂർ ഗവ: യുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനർ ശ്രീനി കുഴിക്കാട്ട് സ്വാഗതവും എം .സി .രാജീവൻ നന്ദിയും പറഞ്ഞു .

Post a Comment

0 Comments