Ticker

6/recent/ticker-posts

പയ്യോളി ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് തിക്കോടി സ്വദേശി മരിച്ചു


​

പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് ഒരാൾ മരിച്ചു. തിക്കോടി വടക്കേ മന്നത്ത് സന്തോഷ് ( 51)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.40-ഓടെയായിരുന്നു അപകടം സംഭവിച്ചത്.

​ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിന്ന്  ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..
ഭാര്യ: ഷൈനി. മക്കൾ: അശ്വിൻ, സാരംഗ്, ആര്യ. സഹോദരങ്ങൾ: മധു, വേണു, നിർമല, പരേതരായ ഓമന, സുശീല.

Post a Comment

0 Comments