Ticker

6/recent/ticker-posts

ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അടിയന്തര റിപ്പോർട്ട് തേടി മന്ത്രി



 പാലക്കാട്: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് റൂമിൽ വെച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. തോളിന് വെടിയേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപാഠി സ്കൂളിലേക്ക് കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിനുള്ളിലുണ്ടായ അത്യന്തം ഗൗരവകരമായ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു

Post a Comment

0 Comments