പാലൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ലോഹിതദാസ് വണ്ണാങ്കണ്ടി, സദാനന്ദൻ ടി.കെ,അടിപാത ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ റഫീക്ക് കെ പി, ഫൈസൽ കണ്ണോത്ത്, നൗഫൽ (കട്ടൻസ് )തുടങ്ങിയവർ ബഹു. ആരോഗ്യ - ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരന് നിവേദനം നൽകി.
ഹൈവെ വികസനത്തിന്റെ ഫലമായി നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ പാലൂർ ക്ഷേത്രോത്സവവും തിടമ്പെഴുന്നള്ളത്തും തടസ്സപ്പെട്ട സാഹചര്യത്തിൽ വിശ്വാസികൾ ഉൾപ്പെടെ പൊതു സമൂഹം അനുഭവിക്കുന്ന പ്രയാസത്തിൽ നിന്ന് മോചനം നേടാൻ അടിയന്തിരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകി.
ദേശീയപാതയുടെ വികസനവും ക്ഷേത്രപൈതൃകത്തിന്റെ സംരക്ഷണവും
ഒരേപോലെ ആവശ്യമായതിനാൽ ഇവ പരസ്പരപൂരകങ്ങളായി കണ്ട് രണ്ടിനും അനുയോജ്യമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് നിവേദക സംഘം ആവശ്യപ്പെട്ടു.
കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽനിന്ന് പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള തിടമ്പെഴുന്നള്ളത്ത് പുനഃസ്ഥാപിക്കുന്നതിനായി അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്നും ബന്ധപ്പെട്ട ദേവസ്വം അധികാരികൾക്കും ദേശീയപാതാ അധികൃതർക്കും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതോടൊപ്പം
ഭക്തജനങ്ങളുടെ വിശ്വാസത്തെ മാനിച്ചും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയും ഈ പരമ്പരാഗത ആചാരം പുനരാരംഭിക്കുന്നതിന് തിക്കോടി ടൗണിൽ ആചാരപ്രകാരം തിടമ്പേറ്റിയ ആനയ്ക്ക് കടന്ന് പോകാൻ കഴിയുന്ന വിധത്തിലുള്ള അടിപ്പാത അനുവദിച്ച് കിട്ടുന്നതിന് സർക്കാർ തലത്തിൽ അനുകൂലമായ നടപടി സ്വീകരിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
മേൽ സാചര്യത്തെ കുറിച്ച് അദ്ദേഹം കലക്ടറോട് അന്വേഷണം നടത്തി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.