വടകര നിയോജക മണ്ഡലത്തിലെ കുരിയാടി ഫിഷ് ലാന്‍ഡിംഗ് സെന്ററിന് സമീപം കടല്‍ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. തീരദേശത്തെ വീടുകള്‍ക്കും റോഡിനും സംരക്ഷണമൊരുക്കുന്നതിനായി ജലസേചന വകുപ്പിന്റെ 1.25 കോടി രൂപ ചെലവഴിച്ചാണ് 159 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മിച്ചത്.
കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ റോഡുകള്‍ തകരുന്നതും സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നതും ഇവിടെ പതിവായിരുന്നു. പുതിയ കടല്‍ഭിത്തി യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും കടലാക്രമണത്തില്‍ നിന്നും ശാശ്വത സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ മറ്റ് തീരദേശ മേഖലകളിലും കടലാക്രമണ ഭീഷണി നേരിടുന്ന ഇടങ്ങള്‍ കണ്ടെത്തി ആവശ്യമായ സംരക്ഷണ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എം.എല്‍.എ വ്യക്തമാക്കി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.