Ticker

6/recent/ticker-posts

വായന വ്യക്തിത്വവികസനത്തിനും സാമൂഹിക പുരോഗതിക്കും അനിവാര്യം.നേർപഥം ജില്ലാ ഓറിയൻ്റേഷൻ ക്യാമ്പ്



കൊയിലാണ്ടി : വായന മനുഷ്യന്റെ അറിവും ചിന്താശേഷിയും സർഗാത്മകതയും വളർത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണെന്ന് തിരിച്ചറിഞ്ഞ് വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൊയിലാണ്ടിയിൽ സമാപിച്ച നേർപഥം ജില്ലാ ഓറിയൻ്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. പുസ്തകവായനയിലൂടെ പുതിയ അറിവുകൾ നേടുന്നതിനൊപ്പം ജീവിതത്തെ കൂടുതൽ വിശാലമായി കാണാനും നല്ല മൂല്യങ്ങൾ ഉൾക്കൊള്ളാനും സാധിക്കുമെന്നും കേമ്പ് അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി. പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ അബ്ദുൽനാസർ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ജമാൽമദനി, ട്രഷറർ സി. പി സാജിദ് വിഷയാവതരണം നടത്തി. അഡ്വ കെ പി പി അബൂബക്കർ, ഒ.കെ ലത്തീഫ്, ഖലീലുറഹ്‌മാൻ, വി.കെ സുബൈർ, ഒ റഫീഖ് മാസ്‌റ്റർ, മുഹമ്മദലി നന്തി, മൊയ്തു മേനിക്കണ്ടി, ടി. പി നസീർ, ചർച്ചയിൽ പങ്കെടുത്തു. കൺവീനർ പി അബ്ദുൽമജീദ് മാസ്‌റ്റർ സ്വാഗതവും സെക്രട്ടറി ടി.ടി കാസിം നന്ദിയും പറഞ്ഞു.

Post a Comment

0 Comments