Ticker

6/recent/ticker-posts

അടിപ്പാത അവശ്യം: റെയിൽവെയുടെ സഹായം തേടി .



ദേശീയപാത 66 ന്റെ വികസനത്തിന്റെ ഫലമായി തിക്കോടി മൂടാടി ഗ്രാമ പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയപ്പെടുന്ന രീതിയിൽ നിർമ്മിക്കപ്പെട്ട നാഷണൽ ഹൈവയിൽ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ ഇടപെടുന്നതിന് സതേൺ റെയിൽവെയുടെ സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിവിഷണൽ മാനേജർക്ക് ഹൈവെ അടിപ്പാത ആക്ഷൻ കമ്മറ്റി നിവേദനം സമർപ്പിച്ചു. റെയിൽവെയുടെ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് സൂക്ഷിക്കപ്പെടുന്ന സ്ലീപ്പർ, റെയിൽ ഗാർഡ്, മെറ്റൽ തുടങ്ങിയ ഉപകരണങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് നീക്കം ചെയ്യുന്നതിനാവിശ്യമായ യന്ത്രങ്ങളും വാഹനങ്ങളും ഇവിടേക്ക് എത്തുന്നതിന് ഹൈവെയിൽ അടിപ്പാത അനിവാര്യമാണെന്ന കാര്യം നിവേദക സംഘം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. വിഷയം പഠിച്ച് ആവശ്യമായ ഇടപെടൽ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൺവീനർ റഫീഖ് കെ.പി., ശ്രീധരൻ ചെമ്പുഞ്ചില, ഇ കെ മുഹമ്മദ് മാസ്റ്റർ, പി.ഹാഷിം മാസ്റ്റർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments