Ticker

6/recent/ticker-posts

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ; ആറ് പേർക്ക് ജാമ്യം


​കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കൊച്ചിയിലെ സി.ബി.ഐ. കോടതി. കേസിൽ ആകെ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്ന് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ച മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. സി.പി.എം. നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 18 പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
​ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
​പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് പരമാവധി മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ജാമ്യം അനുവദിച്ചത്.
​ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെയും ഇവരുടെ ആവശ്യപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച ശേഷം നാളെ രാവിലെയായിരിക്കും പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുപോവുക

Post a Comment

0 Comments