Ticker

6/recent/ticker-posts

മീത്തലെ പള്ളി ബസ് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തം


പയ്യോളി: വർഷങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്ന മീത്തലെ പള്ളി ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.ദേശീയ പാത വികസനത്തിന്റെ ഭാഗമായാണ് ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കിയത്.സർവ്വീസ് റോഡ് പ്രവൃത്തി നടക്കുന്നതിനിടയിൽ എല്ലായിടത്തും ബസ് സ്റ്റോപ്പും നിർമ്മിച്ചു തുടങ്ങിയെങ്കിലും മീത്തലെ പള്ളി ബസ് സ്റ്റോപ്പ് നിർമ്മാണം ഇതേ വരെ ആരംഭിച്ചിട്ടില്ല.മീത്തലെ പള്ളി ബസ് സ്റ്റോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്നേഹതീരം റസിഡൻസ് ഭാരവാഹികൾ പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടിയൊന്നും കിട്ടിയില്ലെന്ന്  ഭാരവാഹികൾ പറഞ്ഞു .
നാട്ടുകാർക്ക് ഏറെ ഉപകാരപ്പെടുന്ന ബസ് സ്റ്റോപ്പ് നിർമ്മാണം ഉടനെ ആരംഭിക്കുന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ

Post a Comment

0 Comments