Ticker

6/recent/ticker-posts

ലഹരി തുടച്ചുനീക്കും വരെ ഒറ്റക്കെട്ടായി പോരാടുക ചെയർപേഴ്സൺ


 തച്ചൻകുന്ന് :
പയ്യോളി നഗരസഭ 16ാം ഡിവിഷൻ പ്രത്യേക വാർഡ് സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ എൻ. സാഹിറ .യുവതയെ ഈ മാരകവിപത്തിൽ നിന്നും രക്ഷിച്ചെടുക്കേണ്ടതു ണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
 കിഴൂർ ഗവ: യു.പി സ്കൂളിൽ വച്ച് നടന്ന ഓപ്പറേഷൻ തൂഫാൻ 2.0 പ്രത്യേക വാർഡ്സഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, ആസൂത്രണ കമ്മിറ്റി സമിതി ഉപാധ്യക്ഷൻ വടക്കയിൽൽ ഷഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ . സുധീഷ് , സബിത .പി .പി എന്നിവർ സംസാരിച്ചു. മാതാണ്ടി അശോകൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. കൗൺസിലർ മലയിൽ വിനീത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .

Post a Comment

0 Comments