ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി ചേനോത്ത് നാരകശ്ശേരി അസ്ലം എൻ.സി., മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാന എന്നിവരാണ് മരിച്ചത്.
ഗുരുഗ്രാം സെക്ടർ 68-ലെ മറീന അപ്പാർട്ട്മെന്റിലാണ് സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹിയിലെ സദർ ബസാറിലുള്ള മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നാണ് വിവരം.
ദമ്പതികളുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.