Ticker

6/recent/ticker-posts

ലഹരി തുടച്ചുനീക്കും വരെ ഒറ്റക്കെട്ടായി പോരാടുക: പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ


​തച്ചൻകുന്ന്: യുവതലമുറയെ മാരകമായ ലഹരി വിപത്തിൽ നിന്നും രക്ഷിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ലഹരി സമൂഹത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുന്നത് വരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ പ്രസ്താവിച്ചു. പയ്യോളി നഗരസഭ പതിനാറാം ഡിവിഷൻ പ്രത്യേക വാർഡ് സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
​കിഴൂർ ഗവ. യു.പി. സ്കൂളിൽ വെച്ച് നടന്ന 'ഓപ്പറേഷൻ തൂഫാൻ ' പ്രത്യേക വാർഡ് സഭ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ കൗൺസിലർ മലയിൽ വിനീത അധ്യക്ഷത വഹിച്ചു. ഹരിദാസൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.
​പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വടക്കയിൽ ഷഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, സബിത പി.പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. തുടർന്ന് മാതാണ്ടി അശോകൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Post a Comment

0 Comments