Ticker

6/recent/ticker-posts

ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു; മാളികപ്പുറം മേൽശാന്തി കീഴൂർ ശിവക്ഷേത്രം മേൽശാന്തി ആയിട്ടുള്ള എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു


​പത്തനംതിട്ട: ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും, മാളികപ്പുറം മേൽശാന്തിയായി മണിയൂർ പാലയാട് നട ആയടത്തില്ലം എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരി. കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനാണ് സന്നിധാനത്ത് മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നിർവഹിച്ചത്.
​മാളികപ്പുറം പുതിയ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി കോഴിക്കോട് ജില്ലയിലെ മണിയൂർ പാലയാട് സ്വദേശിയാണ്. ശബരിമല മേൽശാന്തി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലും ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ഒടുവിൽ മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്കാണ് നറുക്ക് വീണത്. അഞ്ചാം തവണയാണ് ഇദ്ദേഹത്തിന്റെ പേര് മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുന്നത്. നിലവിൽ കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്. അൻപത്തിരണ്ട് വയസ്സായ അദ്ദേഹം, തന്റെ ഏഴാം ക്ലാസ് പഠനകാലത്ത് പാലയാട് കോതമല്ലീശ്വര ക്ഷേത്രത്തിൽ പൂജകൾ ചെയ്തു കൊണ്ടാണ് ഈ വിശുദ്ധ കർമ്മമേഖലയിലേക്ക് കടന്നുവന്നത്.

Post a Comment

0 Comments