Ticker

6/recent/ticker-posts

ചെറുവണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 


കോഴിക്കോട്: ചെറുവണ്ണൂർ ശരഥമന്ദിരം ടർഫിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലളം പൈപറമ്പ് പയ്യൻപാട്ട് സ്വദേശി രതീഷ് (43) ആണ് മരിച്ചത്.

വിവരമറിഞ്ഞതിനെ തുടർന്ന് നല്ലളം പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



 

നല്ലളം കുന്നുമ്മൽ ആറാംകല്ല് സ്വദേശി രതീഷ് ആണ് മരിച്ചത്. കോഴിക്കോട് സിറ്റിയിൽ ഓട്ടോ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ട് ദിവസമായി വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ പറമ്പിൽ മണ്ണ് നീക്കം ചെയ്യാനെത്തിയ JCB ഡ്രൈവറാണ് ഒരാൾ കമഴ്ന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി മനസ്സിലായത്.  

നല്ലളം പോലീസ് സബ് ഇൻസ്‌പെക്ടർ രാജൻ, കോയകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങളായ മഠത്തിൽ അബ്ദുൽ അസീസ്, മിർഷാദ് ചെറിയെടത്ത്, സിദ്ദീഖ്, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി എന്നിവർ പോലീസിനെ സഹായിക്കാൻ സ്ഥലത്തുണ്ടായിരുന്നു


Post a Comment

0 Comments