Ticker

6/recent/ticker-posts

ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു; സംഭവത്തിന് ശേഷം പിതാവ് വിഷം കഴിച്ചു


​ഇടുക്കി: ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ജോയ് ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


​ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്  സംഭവം നടന്നത്. ലഹരിക്കടിമയായ ജസ്റ്റിൻ പതിവായി വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവദിവസവും വീട്ടിൽ കടുത്ത വാക്കുതർക്കമുണ്ടായി.

​തർക്കത്തിനിടെ പ്രകോപിതനായ ജോയ് ജോസഫ് ഇരുമ്പുവടികൊണ്ട് ജസ്റ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെയാണ് ജോയ് ജോസഫ് വിഷം കഴിച്ചത്. സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments