Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് അപകടം.

കൊയിലാണ്ടി: കൊല്ലത്ത് ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് അപകടം.
 ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കൊല്ലം പെട്രോൾ പമ്പിന് മുന്നിലാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് നാഷണൽ ഹൈവേയിൽ മറിഞ്ഞത്.
 അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

 വിവരം കിട്ടിയതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാസേനയും പോലീസും ക്രയിനിന്റെ സഹായത്തോടു കൂടി വെട്ടുകല്ലുകളും ലോറിയും ദേശീയപാതയിൽ നിന്നും മാറ്റുകയും റോഡിൽ പരന്ന ഡീസൽ വെള്ളം ഉപയോഗിച്ച് ക്ലിയർ ചെയ്യുകയും ചെയ്തു.
 സീനിയർ ഫയർ ആൻഡ് റസ്കി ഓഫീസർ ബിജു കെ പി യുടെ നേതൃത്വത്തിൽ FRO മാരായ നിധി പ്രസാദ് ഇ എം,ലിനീഷ് എം, അനൂപ് എൻ പി, രജിലേഷ് സി എം, ഹോം ഗാർഡ്മാരായ റിജേഷ് R I, ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments