Ticker

6/recent/ticker-posts

സ്മൃതി 73 .പൂർവ വിദ്യാർത്ഥി സംഗമം നടന്നു.



 കുറുവങ്ങാട് സൗത്ത് യുപി സ്കൂളിലെ 1973 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം "സ്മൃതി -73" പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു..
വി. രാമചന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ സെക്രട്ടറി രാജൻ പിലാക്കാട്ട് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. അറിയപ്പെടുന്ന എഴുത്തുകാരായ സഹപാഠികൾ ആയിരുന്ന ഒ. വാസവൻ, മധുശങ്കർ മീനാക്ഷി എന്നിവർക്ക് ശങ്കരൻ വൃന്ദാവനം, രാജൻ പിലാക്കാട്ട് എന്നിവർ പൊന്നാടയണിച്ച് ആദരവ് നൽകി.തുടർന്ന് ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, കവിതാ പാരായണം, സംഘഗാനം, മാജിക് ഷോ എന്നീ കലാപരിപാടികൾ കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ചു.. കുസൃതിചോദ്യങ്ങളിലും ഗെയിമുകളിലും വിജയികളായവർക്ക് സമ്മാനദാനവും ചടങ്ങിൽ നടത്തി.
ഒ. വാസവൻ സ്വാഗതവും ശങ്കരൻ വൃന്ദാവനം നന്ദിയും പറഞ്ഞു.

Post a Comment

0 Comments