Ticker

6/recent/ticker-posts

ഷോർട്ട് സർക്യൂട്ട്: റൂമിലെ ഫാൻ കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു


മലപ്പുറം: മലപ്പുറം തിരുവാലിയിൽ റൂമിലെ ഫാൻ തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് ദാരുണമായി മരണപ്പെട്ടു. തിരുവാലി കൊളക്കാട്ടിരി പന്നികശേരി സജീവിന്റെയും ഭാര്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്.എറണാകുളം കാലടി സ്വദേശികളായ സജീവും ഭാര്യയും കൊളക്കാട്ടിരിയിലെ ഫാമിലെ ജോലിക്കാരാണ്. കുട്ടിയെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഇരുവരും ഫാമിലെ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാനിന് തീപിടിക്കുകയും അത് കുഞ്ഞിനെ കിടത്തിയിരുന്ന കട്ടിലിലേക്ക് പൊട്ടിവീഴുകയുമായിരുന്നു.
അപകടത്തിൽ കുട്ടിയെ കിടത്തിയിരുന്ന കിടക്കയും കട്ടിലും പൂർണ്ണമായും കത്തിയമർന്നു. ശബ്ദം കേട്ട് നാട്ടുകാരും മാതാപിതാക്കളും ഓടിയെത്തിയപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments