Ticker

6/recent/ticker-posts

പയ്യോളിയിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

   
​പയ്യോളി: പെരുമാൾപുരം അടിപ്പാതയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി.പയ്യോളി കാരക്കാട് നല്ലോളി സുജ ( 45) ആണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.​വടകര ഭാഗത്തേക്കുള്ള റെയിൽ പാളത്തിലാണ് മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയത്. അപകടവിവരം ട്രെയിൻ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്.വിവരമറിഞ്ഞ് പയ്യോളി പോലീസ് ഉടനടി സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി   ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്
ഭർത്താവ് പ്രതീശൻ
മക്കൾ അഭിനന്ദ് അഭിജിത്ത്.




 

Post a Comment

0 Comments