Ticker

6/recent/ticker-posts

ദാമ്പത്യപ്രശ്നം തീർക്കാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ താമരശ്ശേരിയിൽ വ്യാജസിദ്ധൻ അറസ്റ്റിൽ


താമരശ്ശേരി: ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യാജസിദ്ധൻ പിടിയിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്ത് ആണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്.കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനായി ഭർത്താവിനൊപ്പമാണ് യുവതി അൻവർ സാദത്തിന്റെ അടുത്തെത്തിയത്. തുടർന്ന് പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ഭർത്താവിന്റെ കയ്യിൽ മന്ത്രം ജപിച്ച തേങ്ങ നൽകിയ ശേഷം പുറത്തുനിന്ന് മന്ത്രം ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു.  ഭർത്താവ് പുറത്തുനിന്ന് മന്ത്രം ചൊല്ലുന്നതിനിടെ യുവതിയെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇയാൾ മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ അൻവർ സാദത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Post a Comment

0 Comments