Ticker

6/recent/ticker-posts

തൃക്കോട്ടൂർ എ.യു.പി സ്‌കൂളിൽ ഏകദിനശിൽപശാല വർണ്ണക്കൂട് 2026 സംഘടിപ്പിച്ചു

പയ്യോളി : വർണ്ണക്കൂട് 2026
തൃക്കോട്ടൂർ എ.യു.പി സ്‌കൂൾ തിക്കോടി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ഏകദിനശിൽപശാല വർണ്ണക്കൂട് 2026 തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻ്റിങ്ങ്കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി ഉദ്ഘാടനം ചെയ്തു.പി.ടി എ പ്രസിഡണ്ട് എ.വി ഷിബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനീഷ് പി സ്വാഗതം പറഞ്ഞു ആശംസകൾ അർപ്പിച്ചുകൊണ്ട് കെ ഗിഷ (സ്റ്റാഫ് സെക്രട്ടറി),പി.ടി.എ എക്സിക്യുട്ടീവ് അംഗം ഷജീറ,ജസ്‌ന കെ,ശ്രീജ എസ് ഡി എന്നിവർ സംസാരിച്ചു. SCERT മികവ് സീസൺ 5 വിജയിയും സ്റ്റേറ്റ് ആർ.പിയുമായ സജിത പി ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റെ് ബിന്ദു.പി നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments