ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിലവിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയത്.
ഏഴായിരത്തോളം പേജുകൾ വരുന്ന വിശദമായ കുറ്റപത്രത്തിൽ തട്ടിപ്പ് നടന്നത് വ്യക്തമാക്കുന്ന 105 സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രതികളിൽ നിന്നായി 80 ലക്ഷത്തോളം രൂപ വീണ്ടെടുക്കാൻ കഴിഞ്ഞതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംശയനിഴലിലുണ്ടായിരുന്ന ട്രസ്റ്റ് മുൻ ഭാരവാഹികൾക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ല. പ്രമുഖ ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര തുടങ്ങിയവർക്കെതിരെ കുറ്റപത്രത്തിൽ നടപടികളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.