Ticker

6/recent/ticker-posts

തലസ്ഥാനത്ത് ഹോട്ടലുകളിൽ കോർപ്പറേഷന്റെ വ്യാപക പരിശോധന: സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം കേന്ദ്രങ്ങളിൽ സ്ക്വാഡ് റെയ്ഡ്

തിരുവനന്തപുരം നഗരത്തിലെ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ നൂറിലധികം കേന്ദ്രങ്ങളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. 14 സ്ക്വാഡുകളായി തിരിഞ്ഞ് ഒരേ സമയത്താണ് നഗരത്തിലുടനീളം മിന്നൽ പരിശോധന നടക്കുന്നത്.
ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ നടപടി കടുപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും നഗരത്തിൽ ചിലയിടങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് ചേർന്ന അവലോകന യോഗ തീരുമാനപ്രകാരമാണ് നഗരത്തിലുടനീളം ഒരേസമയം പരിശോധന നടത്താൻ തീരുമാനിച്ചത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ തെരച്ചിൽ വൈകുന്നേരം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

Post a Comment

0 Comments