വടകര: മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി നേതൃത്വം.
സോയിൽ നെയിലിംഗ് പ്രവൃത്തികൾക്ക് പിന്നാലെ പ്രദേശത്ത് വിള്ളലുകൾ രൂപപ്പെട്ടിട്ടും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ മതിൽ നിർമാണത്തിനായി മണ്ണ് തുരന്നത് അപകടസാധ്യത വർധിപ്പിച്ചതായി നേതൃത്വം ആരോപിച്ചു.
ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മണ്ണിടിച്ചിൽ ഉണ്ടായാത് അതിനാലാണ് വലിയ ദുരന്തം ഒഴിവായി മണ്ണിടിച്ചിൽ നടന്ന പ്രദേശത്തിന് മുകളിൽ കുടുംബങ്ങൾ താമസിക്കുന്നതിനാൽ സുരക്ഷാ നടപടികൾ അടിയന്തരമായി ശക്തമാക്കണമെന്നും സംഭവത്തിൽ അധികൃതരുടെ വീഴ്ച പരിശോധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
മുൻപും മണ്ണിടിച്ചൽ ഉണ്ടായപ്പോൾ MLA യും ജില്ലാ ഭരണകൂടവും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല
പരസ്ഥിതിലോല പ്രദേശങ്ങളിൽ ഹൈവേ നിർമാണത്തിൽ കാണിക്കുന്ന അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേതൃത്വം കുറ്റപ്പെടുത്തി.
യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി പ്രസിഡന്റ് മൻസൂദ് എരിക്കിൽ, വൈസ് പ്രസിഡന്റ് അൻസാർ യാസർ, ജോയിന്റ് സെക്രട്ടറി റാഷിദ് ഒഞ്ചിയം എന്നിവർ ദുരന്തസ്ഥലം സന്ദർശിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.