Ticker

6/recent/ticker-posts

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ അരനൂറ്റാണ്ട് പിന്നിട്ട പൊതുപ്രവർത്തനത്തെ പറ്റി പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും പങ്കെടുത്ത് നടത്തിയ സംവാദം ശ്രദ്ധേയമായി.

കൊയിലാണ്ടി: മുചുകുന്നിൽ മുതിർന്ന പൊതുപ്രവർത്തകൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ അരനൂറ്റാണ്ട് പിന്നിട്ട പൊതുപ്രവർത്തനത്തെ പറ്റി പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും പങ്കെടുത്ത് നടത്തിയ സംവാദം ശ്രദ്ധേയമായി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിപാടി വേറിട്ട അഭിപ്രായരൂപീകരണത്തിനും സമവായ ചർച്ചകൾക്കും തുടക്കമായി.
രാഷ്ട്രീയവും മദ്യനിരോധനവും തെരഞ്ഞെടുപ്പുകളിൽ മദ്യനിരോധന സമിതി യു.ഡി.എഫിന് പിന്തുണ നൽകുന്നുവെന്ന ആരോപണവും മദ്യമുതലാളി കൺവീനറായുള്ള മുന്നണിയെ വിശ്വസിക്കാമോ എന്ന ചോദ്യവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. എടത്തിൽ സുബൈർ, എൻ.കെ. ശ്രീഷു എന്നിവർ മോഡറേറ്റർമാരായി. ഉമ്മർ കോറോത്ത്, മാതികണ്ടി ശ്രീധരൻ, തടത്തിൽ അബ്ദുറഹ്മാൻ, ഡോ. പ്രമോദ് സമീർ, ഡോ. പ്രശാന്ത് ബാവ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സംവാദത്തിൽ എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, അശ്വതി പി.ടി, സുരേഷ് ബാബു നങ്ങികണ്ടി, പി. രാജൻ പടിഞ്ഞാറയിൽ, മാതികണ്ടി സദാനന്ദൻ, ബാലകൃഷ്ണൻ ആതിര, ഹമീദ് പുതുക്കുടി, ബാബു സി. മുചുകുന്ന്, പുന്നോളി ബാബു, വാർഡ് മെമ്പർ ലീല, വി.കെ. ദാമോദരൻ, ആർ.വി. ബാബു, അഖിൽ ബാബു പി, സുനിൽകുമാർ വിപഞ്ചിക തുടങ്ങിയ നിരവധി പേർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments