Ticker

6/recent/ticker-posts

വെൽഡിങ് ഷോപ്പിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; കാറും കടയും കത്തിനശിച്ചു, കൊയിലാണ്ടി അഗ്നിരക്ഷാസേന തീയണച്ചു

കൊയിലാണ്ടി: കന്നൂരിൽ വെൽഡിങ് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി ഇക്കോ കാറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

​അപകടത്തിൽ കാറും വെൽഡിങ് ഷോപ്പിന്റെ ഉൾവശവും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

​അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഓ ബിജു കെ.പി, എഫ്.ആർ.ഓമാരായ രതീഷ് കെ.എൻ, ജിനീഷ് കുമാർ പി.കെ, നിധി പ്രസാദ് ഇ.എം, ലിനീഷ് എം, അനസ്, രജിലേഷ് സി.എം, സുജിത്ത് എസ്.പി, ഹോംഗാർഡുമാരായ പ്രതീഷ് ടി, സുധീഷ് സി.കെ, റിജേഷ് ആർ.ഐ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്

Post a Comment

0 Comments