Ticker

6/recent/ticker-posts

കൊയിലാണ്ടി ഹാർബറിൽ ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി പുളിമൂട്ടിൽ ഇടിച്ചുതകർന്നു; ഏഴ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം


​കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ശക്തമായ കാറ്റിൽപ്പെട്ട് ഫൈബർ വഞ്ചി പുളിമൂട്ടിൽ (പുലിമുട്ട്) ഇടിച്ചുതകർന്ന് വൻ നാശനഷ്ടം. കാപ്പാട് കണ്ണൻകടവ് പരിക്കണ്ടിപറമ്പിൽ പി.പി. വൈശാഖ്, കാപ്പാട് ചെറിയപുരയിൽ സി.പി. ഷാഫി എന്നിവരുടെ ഉടമസ്ഥതയിലുള്ള 'കെ.എൽ 07 എൻ.എം 8407' എന്ന രജിസ്ട്രേഷനുള്ള വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്.
​കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ വീശിയടിച്ച ശക്തമായ കാറ്റിൽ വഞ്ചിയുടെ ലക്ഷ്യം തെറ്റുകയും നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ വഞ്ചിയുടെ ഫൈബർ ബോഡിയും എൻജിനും പൂർണ്ണമായി തകർന്നു.
​ഹാർബറിലെ വെളിച്ചക്കുറവ് കാരണം പുലിമുട്ട് കൃത്യമായി കാണാൻ കഴിയാത്തതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽ ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

Post a Comment

0 Comments