Ticker

6/recent/ticker-posts

ഷാഫി പറമ്പിൽ എം.പി. നയിക്കുന്ന പീപ്പിൾസ് മാർച്ച് നാളെ വടകരയിൽ


വടകര: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഷാഫി പറമ്പിൽ എം.പി. നയിക്കുന്ന പീപ്പിൾസ് മാർച്ച് നാളെ വടകരയിൽ നടക്കും.

വടകര സാൻബാങ്ക്സിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആയിരങ്ങൾ അണിനിരക്കുന്ന റാലി വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം മുൻ മന്ത്രി ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും.

കെ. പ്രവീൺകുമാർ, പാറക്കൽ അബ്ദുള്ള, കെ.കെ. രമ, കെ.എം. അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ തുടങ്ങിയ എം.എൽ.എമാരും പ്രമുഖ യു.ഡി.എഫ് നേതാക്കളും പീപ്പിൾസ് മാർച്ചിൽ പങ്കെടുക്കും.

പാലക്കാട് റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വടകരയുടെയും മലബാറിന്റെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് പീപ്പിൾസ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

കേരളത്തോടുള്ള റെയിൽവേയുടെ വഞ്ചനാപരമായ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധമായി മാർച്ച് മാറുമെന്നും യുഡിഎഫ് നേതാക്കൾ സൂചിപ്പിച്ചു. .

Post a Comment

0 Comments