Ticker

6/recent/ticker-posts

നാദാപുരം കുമ്മങ്കോട്ട് വന്യജീവി ആക്രമണം; യുവാവിന് പരിക്ക്, പുലിയെന്ന് സംശയം


നാദാപുരം: നാദാപുരം കുമ്മങ്കോട് ബദരിയ്യ മസ്‌ജിദിന് സമീപം വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പുലിയാണെന്ന് സംശയിക്കുന്ന ജീവിയാണ് യുവാവിനെ ആക്രമിച്ചത്.
പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ഭീതി പടർത്തിയതിനെ തുടർന്ന് നാടൊട്ടുക്കും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വനപാലകരും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആക്രമണം നടത്തിയത് പുലി തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്

Post a Comment

0 Comments