Ticker

6/recent/ticker-posts

ആരോഗ്യമേഖലയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ശ്ലാഘനീയം .അഡ്വ: കെ. പ്രവീൺ കുമാർ എം.എൽ.എ

.

കോട്ടക്കൽ (ഇരിങ്ങൽ) .
ജീവിത ശൈലി രോഗങ്ങൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ആരോഗ്യ പരിരക്ഷക്ക് പ്രാമുഖ്യം നൽകി കൊണ്ട് സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നത് ശ്ലാഘനീയമാണന്ന് ,
വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ കോട്ടക്കൽ സ്നേഹവീഥി സംഘടിപ്പിച്ച ഹൃദയാരോഗ്യ മെഡിക്കൽ കേമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ: കെ.പ്രവീൺ കുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ ഇലാഹിയ മദ്രസയിൽ സംഘടിപ്പിച്ച കേമ്പിൽ നഗരസഭാ ചെയർപേഴ്സൺ എൻ.സാഹിറ അദ്ധ്യക്ഷയായി.
ചടങ്ങിൽ ഡോ: നദാ ജാസ്മീൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് അടിയന്തിര ശസ്ത്രക്രിയക്കുള്ള സഹായം ഒരു ലക്ഷം രൂപ സ്നേഹവീഥിയുടെ രക്ഷാധികാരി സി.പി. സദഖക്കത്തുള്ള കൈമാറി.
ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞാമു .ബി.എം.എച്ച് പി.ആർ.ഒ.അരുൺ, സി.ടി.അബ്ദുറഹിമാൻ ,
അബ്ദുറഹിമാൻ മൗലവി,
,എം.എ.അബ്ദുള്ള ,
സുജല ചെത്തിൽ ,
സനീജ നൗഫൽ ,അജ്മൽ ഷറഫ് ,പി .പി .അബ്ദുറഹിമാൻ ,ജസീല യൂനുസ് എന്നിവർ ആശംസ പ്രസംഗം നടത്തി.
കേമ്പ് ക്രമീകരണത്തിന് സി.കെ. യൂനുസ് , ഷാനവാസ് മാസ്റ്റർ ,ബി.എസ് റയീസ് ,സി.പി.ഷംനാദ് ,എം.കെ.മുസ്തഫ ,
എം.സി.വി ഷഫീർ ,റാഫി പി എൻ ആർ ,എം.സി.വി.റയീസ് ,ആബിദ് ,അസ്ലം ,
അൻസാർ, ഷക്ഷ പി.എൻ ,എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ടി.കെ.ഹനീഫ സ്വാഗതവും, എം.എ. ശരീഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments