Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകി; കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരെ കേസ്

 


കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് ഷാപ്പിൽ വെച്ച് കള്ള് നൽകിയ സംഭവത്തിൽ കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരെ പോലീസ് കേസെടുത്തു. പറവൂർ - ചെറായി റോഡിൽ ചേരായിപാടത്തിന് സമീപമുള്ള കള്ള് ഷാപ്പിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് 16 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഷാപ്പിലെത്തി കള്ള് കുടിച്ചത്. പ്രായപൂർത്തിയാകാത്തവർക്ക് ലഹരിവസ്തുക്കൾ നൽകുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ഇത് ലംഘിച്ചതിനാണ് ജീവനക്കാരനും ഷാപ്പ് ലൈസൻസിക്കുമെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Post a Comment

0 Comments