Ticker

6/recent/ticker-posts

എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു



പേരാമ്പ്ര: മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി 'തൂഫാൻ - കമാൻഡോ' പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ കൈയ്യൊപ്പു ചാർത്തി. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

 സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ദേവിക സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ റവ. ഫാദർ ജോസഫ് വയലിൽ സി.എം.ഐ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഷൈനി എൻ, അധ്യാപകരായ രതീഷ് കെ, രജീഷ് എം, ചൈതന്യ, സ്വരൂപ, ജോയൽ വർഗീസ്, സഫ്ന എന്നിവർ സംസാരിച്ചു.

Post a Comment

0 Comments