Ticker

6/recent/ticker-posts

വടകരയിലെ ബസ് പണിമുടക്ക് നാളെയും തുടരും; സമരം താലൂക്ക് മുഴുവൻ വ്യാപിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ


​വടകര: വടകരയിൽ നിന്ന് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് നാളെയും തുടരും. സംയുക്ത ട്രേഡ് യൂണിയനുകളുടെയും ബസ് ഉടമകളുടെയും യോഗത്തിലാണ് സമരം നീട്ടാൻ തീരുമാനമായത്. ലിങ്ക് റോഡിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തണമെന്ന വടകര ട്രാഫിക് പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.

​വിഷയത്തിൽ രാവിലെ വടകര പോലീസ് സ്റ്റേഷനിൽ ബസ് ഉടമകളും സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. സർവീസ് നിർത്തിവെച്ച് പ്രതിഷേധിക്കുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.

​ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം താലൂക്ക് മുഴുവൻ വ്യാപിപ്പിക്കാനാണ് ട്രേഡ് യൂണിയനുകളുടെ നീക്കം. മാർക്കറ്റ് റോഡിലും മെയിൻ റോഡിലും അനധികൃത പാർക്കിങ് രൂക്ഷമായ സാഹചര്യത്തിൽ അടക്കാത്തെരു ജങ്ഷൻ വഴി സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി

Post a Comment

0 Comments