Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മൂന്നുപേർക്ക് പരിക്ക്; സോളാർ സിഗ്നലും ഡിവൈഡറും തകർന്നു


പയ്യോളി: ദേശീയപാതയിൽ അയനിക്കാട് അയ്യപ്പക്ഷേത്രത്തിന് സമീപം വീണ്ടും വാഹനാപകടം. അയ്യപ്പക്ഷേത്രത്തിനും ഹൈദ്രോസ് മസ്‌ജിദിനുമിടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
വടകര ഭാഗത്തുനിന്ന് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ പയ്യോളി ഭാഗത്തുനിന്നെത്തിയ ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്നവർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി സമീപത്തുണ്ടായിരുന്ന സോളാർ സിഗ്നൽ സംവിധാനവും റോഡ് ഡിവൈഡറും ഇടിച്ചുതകർത്താണ് നിന്നത്. ഈ മേഖലയിൽ അപകടങ്ങൾ പതിവാകുന്നതിൽ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു.

Post a Comment

0 Comments