Ticker

6/recent/ticker-posts

കുറുവങ്ങാട് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.

കൊയിലാണ്ടി: കുറുവങ്ങാട് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. 
ഇന്ന് പുലർച്ചെ രണ്ടരയോടു കൂടിയാണ് കുറവങ്ങാട് അക്ക്വഡേറ്റിന് സമീപം ഉള്ളിയേരിക്ക് പോകുകയായിരുന്ന കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
വിവരം അറിഞ്ഞെത്തിയ കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട കാർ റോഡരികിലേക്ക് മാറ്റി.
കാർ ഓടിച്ചിരുന്നയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു
 എസ് എഫ് ആർ ഒ ബിജു കെ പിയുടെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ നിധി പ്രസാദ് ഇഎം,അനൂപ് എൻപി, ലിനീഷ് എം, രജിലേഷ് സി എം,ഹോംഗാർഡ്മാരായ ഷൈജു പിടി,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments