Ticker

6/recent/ticker-posts

പയ്യോളി ബസ്റ്റാൻ്റ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇരുമ്പ് പൈപ്പ് താഴേക്ക് പതിച്ചു ഓട്ടോറിക്ഷക്ക് മുകളിൽ തുളഞ്ഞ് കയറി . യാത്രക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി

പയ്യോളി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇരുമ്പ് പൈപ്പ് ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചു.ആളുകൾ ഇല്ലാത്തതതിനാൽ വൻ അപകടം ഒഴിവായി.  ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. ബസ്റ്റാൻ്റിനകത്തെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട  ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് വലിയ ഇരുമ്പ് പൈപ്പ് ബസ്റ്റാൻഡ് കെട്ടിടത്തിൽ നിന്നും ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തുളഞ്ഞു കയറിയത്   ഓട്ടോറിക്ഷയ്ക്ക് ഉള്ളിലും സമീപത്തും ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത് . പയ്യോളി കുരിയാടി താരമ്മേൽ ആഷിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ . സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി മുനിസിപ്പാലിറ്റി ഓഫീസിൽ പരാതി നൽകുമെന്ന് ആഷിഖ് സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.

Post a Comment

0 Comments