Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം

പാലക്കാട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മറ്റന്നാൾ ഔദ്യോഗികമായി സമര പ്രഖ്യാപനമുണ്ടാകുമെന്ന് ബസ് ഉടമകൾ അറിയിച്ചു. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ റൂട്ടും സമയവും പുതുക്കണമെന്നതടക്കമുള്ള ശുപാർശകളാണ് വിദഗ്ധ സമിതി നൽകിയത്. ഒരേ റൂട്ടിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് സ്വകാര്യ മേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കുന്നു എന്നാണ് സമിതിയുടെ കണ്ടെത്തൽ. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക തുടങ്ങിയ നിർദേശങ്ങളും സമർപ്പിച്ചിരുന്നു.
എന്നാൽ ഈ ശുപാർശകളിൽ പ്രതീക്ഷയ്ക്ക് വകയില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഇവ പ്രാപ്തമല്ലെന്നുമാണ് സ്വകാര്യ ബസ് ഉടമ സംഘടനകളുടെ നിലപാട്.

Post a Comment

0 Comments