Ticker

6/recent/ticker-posts

ബിരുദ പഠനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ല; ഐടിഐ, ഡിപ്ലോമക്കാർക്കും ബിരുദത്തിന് ചേരാം


തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് ബിരുദ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഐടിഐ, ഡിപ്ലോമ, മറ്റ് അംഗീകൃത ഭാഷാ കോഴ്സുകൾ എന്നിവ പഠിച്ചവർക്കും ഇനി മുതൽ ബിരുദ കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിക്കപ്പെട്ട ശുപാർശയ്ക്കാണ് ഇപ്പോൾ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
ഡിപ്ലോമക്കാർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി
പുതിയ നിയമപ്രകാരം ഐടിഐ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. കൂടാതെ മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
ഉത്തരവ് 2027 മുതൽ പ്രാബല്യത്തിൽ വരും
വരുന്ന 2027–28 അധ്യയന വർഷം മുതലായിരിക്കും പുതിയ ഉത്തരവ് പൂർണ്ണമായും പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും ഈ പ്രവേശന രീതി നടപ്പിലാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments