Ticker

6/recent/ticker-posts

പൂക്കാട് ട്രെയിൻ തകരാറിലായി വടകര കോഴിക്കോട് റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു രണ്ട് ട്രെയിനുകൾ കൊയിലാണ്ടിയിൽ പിടിച്ചിട്ടു

കൊയിലാണ്ടി: പൂക്കാട് ട്രെയിൻ എൻജിൻ തകരാറിലായി വടകര കോഴിക്കോടിനുമിടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു ഇന്ന് ഉച്ചയ്ക്ക് 1 30 ഓടുകൂടിയാണ് സംഭവം.
മംഗളൂർ കോയമ്പത്തൂർ എക്സ്പ്രസ്, മംഗളൂർ കോയമ്പത്തൂർ  ഇൻറർ സിറ്റി എക്സ്പ്രസ് ട്രെയിനുകളാണ് കൊയിലാണ്ടിയിൽ പിടിച്ചിട്ടിരിക്കുന്നത് പൂക്കാടിന് സമീപം ആണ് ചരക്ക് ട്രെയിനിന്റെ ഇന്ത്യൻ തകരാറിലായതിനെ തുടർന്ന് ട്രാക്കിൽ കിടക്കുന്നത് മറ്റൊരു എൻഞ്ചിൻ വന്നതിനുശേഷം മാറ്റിയാൽ മാത്രമേ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുക കൊയിലാണ്ടിയിൽ ഒരു മണിക്കൂറിലേറെയായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത് ഇതേ തുടർന്ന് വടകര കോഴിക്കോട് ഭാഗത്തെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്

Post a Comment

0 Comments