Ticker

6/recent/ticker-posts

പത്താം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 7 പേർക്കെതിരെ കേസ്, രണ്ടുപേർ പിടിയിൽ


പത്തനംതിട്ട: വെട്ടൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസിൽ പരാതി. കേസിൽ പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയെയും ഇവിടെത്തന്നെ താമസിച്ചിരുന്ന മറ്റൊരു വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ഏഴാം ക്ലാസ് മുതൽ ചൂഷണം; വിദേശത്തുള്ള അച്ഛനായി അന്വേഷണം
പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം പിതാവിൽ നിന്ന് ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടതെന്ന് പരാതിയിൽ പറയുന്നു. നിലവിൽ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികൾ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
സഹപാഠികളോട് തുറന്നുപറഞ്ഞു; ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു
തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് പെൺകുട്ടി സ്കൂളിലെ സഹപാഠികളോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വഴി പോലീസിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ നിലവിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിൽ ഒരു കേസിന്റെ അന്വേഷണം പെരുനാട് പോലീസിന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments