Ticker

6/recent/ticker-posts

അസമിൽ പ്രളയവും മണ്ണിടിച്ചിലും : മരണസംഖ്യ 82 ആയി; 1.78 ലക്ഷം പേർ ദുരിതത്തിൽ


ഗുവാഹത്തി: അസം സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം. ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംഖ്യ 82 ആയി ഉയർന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, എഴ് ജില്ലകളിലായി ഏകദേശം 1.78 ലക്ഷത്തിലധികം ആളുകളാണ് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത്. ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
രക്ഷാപ്രവർത്തനത്തിന് സൈന്യവും വ്യോമസേനയും
പ്രളയബാധിതർക്കായി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ വിപുലമായ ദുരിതാശ്വാസ ക്യാമ്പുകളും പുനരധിവാസ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാമഗ്രികൾ എന്നിവ എത്തിച്ചുനൽകുന്നുണ്ട്.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾക്കൊപ്പം (NDRF & SDRF) ഇന്ത്യൻ സൈന്യവും വ്യോമസേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായാണ് ഒറ്റപ്പെട്ടുപോയ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

Post a Comment

0 Comments