Ticker

6/recent/ticker-posts

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശിനി മരണപ്പെട്ടു




ബാലുശ്ശേരി: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശിനി മരണപ്പെട്ടു. തരിയോട് സെന്റ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകൾ മേഥാ പൃഥ്വിരാജ് (30)ആണ് മരിച്ചത്. ബാംഗ്ലൂരിലെ പ്രോവിഡന്റ് ഫണ്ട് (PF) ഓഫീസിലെ ജീവനക്കാരിയായിരുന്നു.

തരിയോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് പിതാവ് പൃഥ്വീരാജ് മൊടക്കല്ലൂർ. തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ റിട്ട. അധ്യാപിക ഉഷയാണ് മാതാവ്.

ഭർത്താവ്: ആകർഷ് എസ്. എൽ. (ബാംഗ്ലൂർ).
മകൻ: ദക്ഷ് ആകർഷ്.
സഹോദരൻ: ഗൗതം പൃഥ്വിരാജ് (എം.ബി.എ വിദ്യാർത്ഥി, പോണ്ടിച്ചേരി).

ബാംഗ്ലൂരിൽ ലോക്കോ പൈലറ്റായ ആഗ്രഹ്, ആനക്കാംപൊയിൽ ജി.എൽ.പി.എസ് അധ്യാപകൻ അനുഗ്രഹ് എന്നിവർ ഭർതൃസഹോദരങ്ങളാണ്.

 

Post a Comment

0 Comments