പേരാമ്പ്ര മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബി.എഡ് 2026–28 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ‘മെന്റോറ 2026’ സംഘടിപ്പിച്ചു. അദ്ധ്യാപനചൈതന്യം പ്രോജ്വലിപ്പിക്കുകയെന്ന എന്ന സന്ദേശവുമായി സംഘടിപ്പിച്ച ചടങ്ങ്
സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ദേവഗിരി, കോഴിക്കോട് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ മല്ലികശ്ശേരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മേരി പി. എഫ്. സ്വാഗതം നിർവഹിച്ച ചടങ്ങിൽ കോളേജ് മാനേജർ ഫാദർ ജോസഫ് വയലിൽ CMI അധ്യക്ഷത വഹിച്ചു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വൈഷ്ണവി എസ്. & ടീം സ്വാഗത നൃത്തം അവതരിപ്പിച്ചു. തുടർന്ന് ദീപപ്രജ്വലനം, വിശുദ്ധ ഗ്രന്ഥപാരായണം, അധ്യാപകരുടെ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികൾ നടന്നു.
ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ഷൈനി. എൻ, പി.ടി.എ പ്രസിഡന്റ് ശ്രീ. ബാലൻ വി. പി. എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോക്ടറേറ്റ് നേടിയ കോളേജിലെ പൂർവ വിദ്യാർഥിനി ഡോ: എം അനുലക്ഷ്മിയെ ചടങ്ങിൽ അനുമോദിച്ചു.
ഫാദർ. ടിബിൻ തോമസ് നന്ദി രേഖപ്പെടുത്തി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.