Ticker

6/recent/ticker-posts

പദ്ധതി വെട്ടിക്കുറയ്ക്കൽ; എൽ ഡി എഫ് മാർച്ച്


പയ്യോളി
പ്രാദേശിക വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ, പദ്ധതി വിഹിതം വെട്ടിക്കുറച്ച് ക്ഷേമ വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്ന കേരള സർക്കാർ നിലപാടിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ പയ്യോളി നഗരസഭ യിലേക്കും, മൂടാടി,തിക്കോടി, തുറയൂർ പഞ്ചായത്തു കളിലേക്കും മാർച്ച് നടത്തി.പയ്യോളി നഗര സഭയിലേക്ക് നടത്തിയ മാർച്ച് ആർജെഡി ജില്ലാ പ്രസിഡൻറ് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ അനിൽ കുമാർ അധ്യക്ഷനായി. സിപിഐ എം മുതിർന്ന നേതാവ് ടി ചന്തു, എസ് സുനിൽമോഹൻ, പി ടി രാഘവൻ, മൂഴിക്കൽ ചന്ദ്രൻ,രാജൻ കൊളാവിപ്പാലം, കെ കെ ബാബു, കെ ടി ലിഖേഷ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ ടി അരവിന്ദാക്ഷൻ സ്വാഗതവും എൻ സി മുസ്തഫ നന്ദിയും പറഞ്ഞു. മൂടാടി പഞ്ചായത്ത് ഓഫീസിലേ ക്ക് നടത്തിയ മാർച്ച് സിപിഐ എംജില്ലാ കമ്മിറ്റി അംഗം എം പി ഷിബു ഉദ്ഘാടനം ചെയ്തു.സി കെ ശ്രീകുമാർ അധ്യക്ഷനാ യി.എൻ വി എം സത്യൻ,രജീഷ് മാണിക്കോ ത്ത്,കെ കെ ശ്രീശു,കെജീവാനന്ദൻ ,സന്തോഷ് കുന്നുമ്മൽഎന്നിവർ സംസാരി ച്ചു.സി ഭാസ്കരൻ സ്വാഗതം പറഞ്ഞു.
തിക്കോടി പഞ്ചായത്തിലേക്ക് നടത്തിയ എൽഡിഎഫ് മാർച്ച്സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ മുഹമ്മദ് ഉദ്ഘാട നം ചെയ്തു. എം കെ പ്രേമൻ അധ്യക്ഷനാ യി. വി കൃഷ്ണൻ , ബിജു കേളോത്ത്, ടി ഷീബ, പി ജനാർദനൻ, അനിൽകരുവാണ്ടി, കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.തുറയൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ   എം ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. പി ടി ശശി അധ്യക്ഷ നായി. മധു മാവുള്ളാട്ടിൽ, കൊടക്കാട് ശ്രീനിവാസൻ,ആർ ബാലകൃഷ്ണൻ എന്നി വർ സംസാരിച്ചു. വി ഹമീദ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments