ബാലുശ്ശേരി: ഉണ്ണികുളം എകരൂലിൽ യുവതിയെ കാണാതായതായി പരാതി. എകരൂൽ കല്ലാരംകെട്ടിൽ തസ്ലീമിന്റെ ഭാര്യ ജംഷില (31) യെയാണ് ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ കാണാതായത്. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ ജലീലിന്റെ മകളാണ് ജംഷില.
ഈങ്ങാപ്പുഴയിലുള്ള സഹോദരൻ ജൽഷാദിന്റെ വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇവർ. എന്നാൽ സഹോദരന്റെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാവുന്ന സമയത്ത് മെറൂൺ കളർ ചുരിദാറാണ് ഇവർ ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസിലോ 0496 264 2040, താഴെ കാണുന്നന്നമ്പറിലോ അറിയിക്കുക. +91 98473 22288,+91 70346 72942.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.