Ticker

6/recent/ticker-posts

പയ്യോളി റണ്ണേഴ്സ് ക്ലബ് എസ് എസ് എൽസി പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു

പയ്യോളിയിലെയും പരിസരപ്രദേശങ്ങളിലെയും കായികപ്രേമികളുടെയും മാരത്തോൺ സംഘാടകരുടേയും കൂട്ടായ്മയായ പയ്യോളി റണ്ണേഴ്‌സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു. അയനിക്കാട് വെസ്‌റ്റ് യുപി സ്‌കൂളിൽ നടന്ന പരിപാടി പയ്യോളി നഗരസഭാ വിദ്യാദ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഹയറുന്നിസ എം ഉത്ഘാടനം ചെയ്തു. സി ജിലേഷ് സി കെ അദ്ധ്യക്ഷനായിരുന്നു. നിഷാന്ത് കെ.വി( പി.ടി. എ പ്രസിഡണ്ട്), പ്രേമൻ പി.കെ, സുമേഷ് പൊയിൽ, പ്രേംജിത്ത് മാസ്റ്റർ ജിത്തു, രാജേഷ് എം ടി എന്നിവർ സംസാരിച്ചു

Post a Comment

0 Comments