Ticker

6/recent/ticker-posts

കോഴിക്കോട് നാലാംഗേറ്റിന് സമീപം ട്രെയിൻ തട്ടി പയ്യോളി സ്വദേശി മരണപ്പെട്ടു

 
 
കോഴിക്കോട്: നാലാംഗേറ്റിന് സമീപം ട്രെയിൻ തട്ടി പയ്യോളി സ്വദേശി മരണപ്പെട്ടു.  വാണിപുരക്കൽ ഖാദർ (66) ആണ് മരിച്ചത്.
നാലാംഗേറ്റിന് സമീപം റെയിൽവേ പാളത്തിലാണ് ഖാദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  
ഭാര്യ: റംല, മക്കൾ: ആസിഫ്, മാജിദ, വാജിദ്.
മരുമക്കൾ: ഷാഫി (ചെരണ്ടത്തൂർ), ഹസ്‌ന, ആയിഷ.
സഹോദരങ്ങൾ: അസ്സനാർ, അബ്ദുറഹിമാൻ, മമ്മദ്, ആയിശു, സുബൈദ, കുഞ്ഞബ്ദുള്ള, അസീസ്.


 

Post a Comment

0 Comments